Kannur
HomeNews

പയ്യന്നൂർ നഗരസഭയിലെ കവ്വായി പ്രദേശത്ത് രൂക്ഷമായെ തെരുവ് നായ ശല്യം

26 Sept 20231 മിനിറ്റ് വായന
പയ്യന്നൂർ നഗരസഭയിലെ കവ്വായി പ്രദേശത്ത് രൂക്ഷമായെ തെരുവ് നായ ശല്യം


പയ്യന്നൂർ നഗരസഭയിലെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം അതി രൂക്ഷമാണ്. വീടിന് വെളിയിലിറങ്ങാൻ പോലും സാധിക്കാത്ത വിധത്തിൽ ജനങ്ങൾ പ്രയാസപെ
ടുകയാണ് . പയ്യന്നൂർ കവ്വായിയിൽ വീട്ടമ്മയും പിഞ്ചുകുഞ്ഞുമടക്കം ആറ് പേർക്കാണ് തെരുവ് നായയുടെ അക്രമത്തിൽ മാരകമായി പരിക്കേറ്റത്.

കവ്വായി പ്രദേശത്ത് തെരുവ് നായ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ, കുട്ടികളെ സ്കൂളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും കൂട്ടിക്കൊണ്ടുപോകുന്ന തിനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.ജില്ലയിൽ ഈ വർഷoമാത്രം നൂറുക്കണക്കിന് ആളുകളാണ് നായകളുടെ അക്രമത്തിനിരയായത്.നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുകയാണ്. അതിനാൽ ശാശ്വത പരിഹാരമുണ്ടാക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക