Kannur
ഷെയർ ട്രേഡിങ് തട്ടിപ്പ്:പ്രതി പിടിയിൽ
18 Feb 20241 മിനിറ്റ് വായന
മുണ്ടയാട് സ്വദേശിയിൽ നിന്ന് വാട്സാപ്പിലൂടെ ഷെയർ ട്രേഡിങ്ങെന്ന വ്യാജേന 26.65 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു. നഷ്ടമായ തുക നിക്ഷേപിച്ച അക്കൗണ്ടുകളും ഫോൺ നമ്പറും കേന്ദ്രീകരിച്ച് ഒരു മാസത്തിലധികം സെബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശൻ, സിവിൽ ഓഫീസർമാരായ സുനിൽ, ജിത്ത്, അബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.





