പയ്യന്നൂർ: മുസ്ലീംലീഗിൽ നിന്നു രാജി വെച്ച മുൻപഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. മുൻ രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം രാമന്തളി പാലക്കോട്ടെ എ.സി.മുസ്തഫയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.മുസ്ലീംലീഗിൽ നിന്നും രാജിവെച്ച ഇയാൾ കഴിഞ്ഞ ദിവസം നടന്ന വാർഡ്ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു. ഉപ തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്തു വന്നതിന് പിന്നാലെയാണ് രാത്രിയിൽ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വീടിൻ്റെ പിറക് വശത്തെ ജനൽ ഗ്ലാസുകൾ തകർന്നു.തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി.