Kannur
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു; കണ്ണൂരിൽ എം വി ജയരാജൻ മത്സരിക്കും
17 Feb 20241 മിനിറ്റ് വായന
കണ്ണൂർ: കണ്ണൂരിൽ എം വി ജയരാജൻ മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്‌തു. എം വി ജയരാജൻ്റെ പേരാണ് നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ മാറിയാൽ പകരം ചുമതല ആർക്ക് എന്നതിൽ ധാരണയായില്ല. വടകരയിൽ കെ.കെ ശൈലജ തന്നെ. കാസർകോട് എം വി ബാലകൃഷ്‌ണൻ സ്ഥാനാർത്ഥി. അന്തിമ തീരുമാനം 21 ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ.





