Kannur
ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം..
8 Feb 20241 മിനിറ്റ് വായന
പിലാത്തറ (Payangadi Live): ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം ഒമ്പത് മുതൽ 12 വരെ നടക്കും. 12-ന് പുതിയപുര കൊട്ടങ്ങര തറവാട്ടിലേക്ക് കഞ്ഞിക്കെഴുന്നള്ളത്ത്, വൈകീട്ട് അഞ്ചിന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്, 6.30-ന് സഹസ്രദീപം, രാത്രി ഏഴിന് മെഗാ ഫ്യൂഷൻ ഡാൻസ്, എട്ടിന് ഓംകാരനാഥൻ, ശനിയാഴ്ച രാത്രി എട്ടിന് നൃത്തരാവ്, ഞായറാഴ്ച പുലർച്ചെ അഞ്ചിന് പന്തംവെച്ച ഭഗവതി, രാത്രി ഏഴിന് തോറ്റങ്ങൾ, 7.30 കാഴ്ച, 12-ന് രാവിലെ തൈയ്യങ്ങൾ, ഒന്നിന് അന്നദാനം, നാലിന് പുതിയ ഭഗവതിയുടെ തിരുമുടി നിവരൽ, രാത്രി എട്ടിന് ആറ് തൈയ്യങ്ങൾ ഒന്നിച്ചുള്ള ആറാടിക്കൽ.





