Kannur
HomeNews

യുവാവിനെ കാപ്പ ചുമത്തി

5 Feb 20241 മിനിറ്റ് വായന
യുവാവിനെ കാപ്പ ചുമത്തി


തലശ്ശേരി: നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയായ തലശ്ശേരി ചാലിൽ ഗോപാലപേട്ട സ്വദേശി വേലിക്കോത്ത് വീട്ടിൽ യദു എന്ന വരുണിനെ (30) കാപ്പ ചുമത്തി തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു ആന്റണി ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐമാരായ എം.സി. ഗിരീഷ്, സി.പി. രാജീവൻ, സിവിൽ പൊലീസ് ഓഫിസർ ഇ.എം. സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക