Kannur
ചെറുതാഴം ഹനുമാരമ്പലം ഉത്സവം നാളെ തുടങ്ങും...
2 Feb 20241 മിനിറ്റ് വായന
പിലാത്തറ (Payangadi Live): ചെറുതാഴം രാഘവപുരം ക്ഷേത്ര (ഹനുമാരമ്പലം) കൊടിയേറ്റ ഉത്സവം മൂന്നുമുതൽ 10 വരെ നടക്കും. ശനിയാഴ്ച വൈകിട്ട് ആറിന് ആചാര്യവരണം. തുടർന്ന് തന്ത്രി വാരണക്കോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റും. 7.30-ന് സാംസ്കാരിക സമ്മേളനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവാതിരകളിയും ചരടുകുത്തി കോൽക്കളിയും ഉണ്ടാകും.
ഞായറാഴ്ച രാവിലെ 11-ന് കുടൽമന മുരളിയുടെ സംഗീതക്കച്ചേരി, രാത്രി 8.30-ന് തിരുവാതിരകളി, 9.30-ന് തായമ്പക, തുടർന്ന് നൃത്താഞ്ജലി.
തിങ്കളാഴ്ച രാവിലെ 7.30-ന് ഉത്സവബലി. രാത്രി എട്ടിന് വാരണക്കോട് കഥകളി പുരസ്കാരസമർപ്പണം. ചടങ്ങിൽ പദ്മശ്രീ ലഭിച്ച സദനം ബാലകൃഷ്ണനെ ആദരിക്കും. തുടർന്ന് തായമ്പക, കഥകളി ബാലിവധം. ചൊവ്വാഴ്ച പ്രതിഷ്ഠാദിനം, കലശാഭിഷേകം, രാത്രി എട്ടിന് തായമ്പക, ഒൻപതിന് മെഗാ ഹിറ്റ് ഗാനമേള. ബുധനാഴ്ച രാത്രി 9.30-ന് തിരുമുൽക്കാഴ്ച, തുടർന്ന് നൃത്തനൃത്യങ്ങൾ. വ്യാഴാഴ്ച രാത്രി ഒൻപതിന് തായമ്പക, 10-ന് പുരാണനാടകം ‘ഗരുഡപഞ്ചമി’.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, ഒൻപതിന് തായമ്പക, രാത്രി 10.30-ന് പള്ളിവേട്ട എന്നിവ നടക്കും. 10-ന് രാവിലെ ആറാട്ടോടെ കൊടിയിറങ്ങും. തുടർന്ന് കലശാഭിഷേകവും ആറാട്ടുസദ്യയും ഉണ്ടാകും. എല്ലാ ദിവസവും തിടമ്പ് നൃത്തം ഉണ്ടാകും.





