Kannur
HomeNews

ജനപ്രതിനിധിയുമായി സംവാദം നടത്തി

4 Feb 20241 മിനിറ്റ് വായന
ജനപ്രതിനിധിയുമായി സംവാദം നടത്തി

പാലക്കോട് : ജി എം എൽ പി സ്കൂളിൽ 'വെളിച്ചം പകർന്നവർ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി. അബ്ദുൽ ഖാദറുമായി കുട്ടികൾ സംവാദം നടത്തി. ബാല്യകാല ജീവിതവും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും ജനപ്രാതിനിധ്യ സഭയിലെ അനുഭവങ്ങളും മെമ്പർ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ എം. പ്രതീപ് കുമാറിന്റെ അധ്യക്ഷതയിൽ ബി.പി. ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.സി. ഫാറൂഖ് മാസ്റ്റർ, എ. ഹന്നത്ത് ടീച്ചർ, ഒപിസി റജുല ടീച്ചർ എന്നിവർ സംസാരിച്ചു. പി.നജ്മു ടീച്ചർ സ്വാഗതവും എൻ.പി.ഷദ ഫാത്തിമ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക