Kannur
പിലാത്തറയിൽ കട കുത്തിതുറന്ന് മോഷണം നടത്തിയ കള്ളന്മാർ ക്യാമറയിൽ കുടുങ്ങി
16 Feb 20241 മിനിറ്റ് വായന
ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയത് കാണപ്പെട്ടത് ,5750 രൂപയും സിഗററ്റ് , സോപ്പ് , പേസ്റ്റ് നോട്ടുബുക്കുകൾ തുടങ്ങി 85000 രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും കവർച്ച ചെയ്യപ്പെട്ടത് . പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്നും സാങ്കേതിക തകരാർ മൂലം ദൃശ്യങ്ങൾ നഷ്ടപ്പെട്ടുപോയിരുന്നു, സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ 2 പേർ ഇരുചക്രവാഹനത്തിൽ കവർച്ചനടന്ന കടയിലേക്ക് എത്തുന്നതും കവർച്ച നടത്തി തിരികെ പോകുന്നതും കാണാൻ സാധിച്ചു.
കടയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ നഷ്ടപ്പെട്ടുപോയ വീഡിയോ ദൃശ്യങ്ങൾ അബുദാബിയിലെ ഐ.ടി വിദഗ്ദനും കുറ്റൂർ കുഴിക്കാട് സ്വദേശിയുമായ അഫ്സൽ ഹുസൈനാണ് ഇസ്രായേൽ നിർമിത ഫോറൻസിക് സോഫ്റ്റ്വെയർ ഉപയോഗിച്ച് വീണ്ടെടുത്തത് , വീണ്ടെടുത്ത ദൃശ്യങ്ങൾ കൂടുതൽ വെക്തത വരുത്തി ഉടൻ തന്നെ പരിയാരം പൊലീസിന് കൈമാറും .കള്ളന്മാരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉടൻ തന്നെ കള്ളന്മാരെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് കടയുടമ നജ്മുദ്ദീൻ പിലാത്തറ പറഞ്ഞു .





