Kannur
HomeNews

പയ്യന്നൂർ മാളിൽ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ കേസ്

23 Feb 20241 മിനിറ്റ് വായന
പയ്യന്നൂർ മാളിൽ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച രണ്ടുപേര്‍ക്കെതിരെ കേസ്


പയ്യന്നൂര്‍: മാളിന്റെ നടത്തിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ മാഗ്നം മാളിന്റെ നടത്തിപ്പ് ചുമതലക്കാരനായ കോറോം ചാലക്കോട് സ്വദേശി കെ.പി.വൈശാഖിനെ (29) മര്‍ദ്ദിച്ച സംഭവത്തിലാണ് ജനീഷ്, മെഹതി എന്നിവര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. മാളിന്റെ സൂപ്പര്‍വൈസര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇലക്ട്രീഷ്യന്‍ കൂടിയായ പരാതിക്കാരനായിരുന്നു സംഭവ സമയത്തെ മാളിന്റെ ചുമതല. പ്രതികളിലൊരാളായ മെഹതിയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാളിന്റെ ടെറസില്‍ കയറുന്നതിനെ പരാതിക്കാരന്‍ വിലക്കിയിരുന്നു. ഈ വിരോധത്തില്‍ മാളിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറിയ മെഹതിയും സുഹൃത്തായ ജനീഷും ചേര്‍ന്ന് പരാതിക്കാരനെ മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചുവെന്നുമാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പരാതിക്കരന്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക