Kannur
HomeNews

കാർ കത്തിച്ച മൂന്നു പേർക്കെതിരെ കേസ്

20 Feb 20241 മിനിറ്റ് വായന
കാർ കത്തിച്ച മൂന്നു പേർക്കെതിരെ കേസ്


പയ്യന്നൂര്‍: ഓഫീസ് മുറ്റത്ത്
നിർത്തിയിട്ട കാർ അഗ്നിക്കിരയാക്കിയ മൂന്ന് പേർക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കരിവെള്ളൂർ പെരളം കൂവച്ചേരിയിൽ
പാതിരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ അഗ്‌നിക്കിരയാക്കിയെന്ന
കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്‍.രതീഷ് കുമാറിന്റെ (40) പരാതിയിലാണ് കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സെയ്ഫ്അലി, മനു എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരക്ക് പരാതിക്കാരന്‍ താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. മാരകായുധങ്ങളുമായെത്തിയ സംഘം നടത്തിയ അക്രമ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് കാറിന് തീവെച്ചതെന്ന് പരാതിയില്‍ പറയുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ശിഹാബിന്റെ കൂടെ കഴിഞ്ഞിരുന്ന യുവതി സമീപകാലത്ത് അകന്ന് പരാതിക്കാരന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നാണ് പരാതിയിൽ പറയുന്നത്. കാര്‍ കത്തിനശിപ്പിക്കപ്പെട്ട സംഭവത്തില്‍ ആറ് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക