Kannur
HomeNews

വീട്ടിൽ കയറി അക്രമം ; യുവാവിനെതിരെ കേസ്

16 Feb 20241 മിനിറ്റ് വായന
വീട്ടിൽ കയറി അക്രമം ; യുവാവിനെതിരെ കേസ്


തളിപ്പറമ്പ : വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും മകളെയും മർദ്ദിക്കുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ കേസ്.കുറുമാത്തൂർ പൊക്കുണ്ടിലെ കെ. മനോജിൻ്റെ (48)പരാതിയിൽ പൊക്കുണ്ടിലെ കെ.അനീഷിനെ (44) തിരെയാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. 

മരവടിയുമായി വീട്ടിലെത്തിയ പ്രതി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും അടിച്ചു പരിക്കേൽപ്പിക്കുകയും തടയാനെത്തിയ ഭാര്യ ജയശ്രീയെയും മകൾ അനഘയെയും ചീത്ത വിളിച്ച് മർദ്ദിക്കുകയും വീട്ടിലുണ്ടായിരുന്ന കസേലതല്ലി തകർത്ത് നഷ്ടമുണ്ടാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക