പാനൂർ: ടിപി ചന്ദ്രശേഖരൻ വധകേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎം കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗം കെപി ജ്യോതി ബാബുവിൻ്റെ വീടിനു സമീപമാണ് ഇന്നലെ രാത്രി 11.35 ഓടെ ഉഗ്രസ്ഫോടനമുണ്ടായത്.വീടിനു സമീപത്തെ ഇടവഴിയിൽ വെച്ചാണ് സ്ഫോടനം. സംഭവമറിഞ്ഞ് കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.ഇന്നലെയാണ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ജ്യോതി ബാബുവിനെ ശിക്ഷിച്ചത്.