Kannur
HomeNews

ബൈക്കിലെത്തി മാല കവർച്ച ; പയ്യന്നൂർ സ്വദേശി പിടിയിൽ

10 Feb 20241 മിനിറ്റ് വായന
ബൈക്കിലെത്തി മാല കവർച്ച ; പയ്യന്നൂർ സ്വദേശി പിടിയിൽ

തളിപ്പറമ്പ : ബൈക്കിലെത്തി  വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്ന പ്രതി പിടിയിൽ. ടൈൽസ് പണിക്കാരൻപയ്യന്നൂർ അന്നൂർ സ്വദേശി പി. പി.ലിജീഷിനെ (32)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം 22നു രാവിലെ 9.30 മണിക്ക്  പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ മൂന്നര പവന്റെ മാലയാണ് പ്രതി പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞത്.

പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസറഗോഡ് ജില്ലകളിലായി 250 ഓളം നിരീക്ഷണ ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി കൃത്യത്തിന് ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ ചുറ്റി കറങ്ങിയാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയത്ത് പ്രതി ഉപയോഗിച്ച ബൈക്കിലെ വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.

ഡിവൈഎസ്. പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ വയോധികയുടെ മൂന്ന് പവൻ്റെ മാല പൊട്ടിച്ചെടുത്തതും ഇയാളാണെന്നും തിരിച്ചറിഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക