Kannur
HomeNews

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

25 Feb 20241 മിനിറ്റ് വായന
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലാണ് നടപടി.

യുവതിയില്‍നിന്ന് നിക്ഷേപമെന്ന നിലയില്‍ ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്ഡിഎഫ്‌സിയില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടര്‍ന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന പലിശയില്‍ നിക്ഷേപമെന്ന പേരില്‍ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക