Kannur
HomeNews

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളന കൺവെൻഷനും യാത്രയയപ്പും

4 Feb 20241 മിനിറ്റ് വായന
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളന കൺവെൻഷനും യാത്രയയപ്പും
കെഎടിഎഫ് പയ്യന്നൂർ സബ്ജില്ല കമ്മറ്റിയുടെ കീഴിൽ നടന്ന സംസ്ഥാന സമ്മേളന കൺവെൻഷനും യാത്രയയപ്പും ഇഖ്‌ബാൽ കോയിപ്ര ഉദ്ഘാടനം ചെയ്യുന്നു

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഫെബ്രവരി 14 മുതൽ 16 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂർ സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷനും സർവ്വീസിൽ നിന്ന് വിരമിക്കുന്ന വെള്ളോറ എയുപി സ്കൂൾ അധ്യാപകൻ വിവി അബൂബക്കർ മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പാലക്കോട് കഫിനോ കഫെയിൽ നടന്ന ചടങ്ങിൽ സബ് ജില്ല പ്രസിഡണ്ട് എം ടി പി ബഷീർ അഹ്‌മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഇഖ്ബാൽ കോയിപ്ര ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് ജില്ല സെക്രട്ടറി ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ പ്രമേയ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ സി. അബ്ദുൽ ഖാദർ, വി.പി.കുഞ്ഞബ്ദുല്ല, പെരിങ്ങോം ഹാരിസ്, കെ.പി.റംലാബി, താജുദ്ധീൻ വെള്ളോറ , ഷിനി വാഷിങ്ടൺ, കെ.സക്കരിയ, കെ.സി. സലാം ഹാജി, സി.കെ. സലാം ഹാജി, എം.പി.മുഹമ്മദ്, കെ.സി. ഫാറൂഖ് എന്നിവർ സംസാരിച്ചു. കെ.സി. അഷ്റഫ്, അമീൻ ന്യൂബസാർ എന്നിവർ ഉപഹാര വിതരണം നടത്തി. വി.വി.അബൂബക്കർ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ശേഷം നടന്ന ഇശൽ വിരുന്നിന് ടി.കെ. സലാം മാസ്റ്റർ, പി. സൗദത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി. പി.കെ ഉനൈസ് സ്വാഗതവും എ.അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

ടീം മാടായി വിന്നേഴ്സ്

തുടർന്ന് ചൂട്ടാട് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കെ എ ടിഎഫ് മാടായിയും കെ എ ടി എഫ് പയ്യന്നൂരും ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് ഗോളുമായി ടീം മാടായി ജേതാക്കളായി. കെ.അബ്ദുസലാം മാടായി ആമുഖ ഭാഷണം നടത്തി. വാർഡ് മെമ്പർ സമദ് ചൂട്ടാട്ട്, നബീൽ അറ്റ്ലസ് ഗോൾഡ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക