Kannur
HomeNews

അറബിക് ടീച്ചേഴ്സ് കോംപ്ലക്സ്

4 Feb 20241 മിനിറ്റ് വായന
അറബിക് ടീച്ചേഴ്സ് കോംപ്ലക്സ്

പയ്യന്നൂർ : പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റിന്റെ കീഴിൽ പയ്യന്നൂർ സബ് ജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന്റെ മൂന്നാമത് പിരിയോഡിക്കൽ മീറ്റ് സംഘടിപ്പിച്ചു. പി.വി. അനസ് മാസ്റ്ററുടെ പ്രാർത്ഥനയോടെ വി.വി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പാലക്കോട് ഗവ.യു.പി സ്കൂൾ പ്രധാനാധ്യാപിക ബി.പി. ബീന ടീച്ചർ, ചാലാട് നിഷാദ് മാസ്റ്റർ, സി. ഹമീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.സക്കരിയ മാസ്റ്റർ ട്രൈ ഔട്ട് ക്ലാസ് കൈകാര്യം ചെയ്തു. എ.ജി. ഇസ്മായിൽ മാസ്റ്റർ 'അറബി ഭാഷയുടെ സൗന്ദര്യം' എന്ന വിഷയത്തിലും 'അധ്യാപകനും സംഘാടനവും' എന്ന വിഷയത്തിൽ ഷുക്കൂർ മാസ്റ്റർ കണ്ടക്കൈയും സെഷനുകൾ അവതരിപ്പിച്ചു. അബ്ദുൽ ഹമീദ് മാസ്റ്റർ ആലക്കാട് ഏകാഭിനയം നടത്തി. കണ്ണൂർ - കാസർകോട് റീജിയൻ ഐ എം ഇ , കെ.എ. മുജീബുല്ല അവലോകനം നടത്തി. അധ്യാപക പ്രതിഭകൾക്ക് പുരസ്കാരം നൽകി. തുടർന്ന് അറബിക് ക്ലബ്ബ്, അൽ മാഹിർ സ്കോളർഷിപ് പരീക്ഷ, സർവ്വീസ് കാര്യങ്ങൾ എന്നിവയുടെ വിശകലനം നടത്തി. കോംപ്ലക്സ് സെക്രട്ടറി വി.പി.കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതവും കെ.സി. ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക