Kannur
അമേരിക്കയിലേക്ക് വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു
9 Jan 20241 മിനിറ്റ് വായന
1,78,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കമ്പനിക്കും ഉടമക്കും ഏജൻ്റിനുമെതിരെ പോലീസ്‌കേസെടുത്തു.കൂവേരി
അമ്മംകുളത്തെ കീച്ചേരിയിൽ റോബര്‍ട്ട് വര്‍ഗീസി(37) ൻ്റെ പരാതിയിലാണ് തമിഴ്നാട്
ചെന്നൈയിലെ എഡ്യു ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ജോസഫ് ഡാനിയേല്‍, സ്ഥാപനത്തിന്റെ കേരളത്തിലെ ഏജന്റ് കോഴിക്കോട് സിറ്റി സ്വദേശി വിപിന്‍ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2022 -ല്‍ ആണ് പരാതിക്കാസ്പദമായ സംഭവം. റോബര്‍ട്ട് വര്‍ഗീസിന്റെ ഭാര്യക്ക് അമേരിക്കയിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പ്രതികള്‍ നേരിട്ട് പണം കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.





