Kannur
HomeNews

കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകൾ പാളംതെറ്റി

20 Jan 20241 മിനിറ്റ് വായന
കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകൾ പാളംതെറ്റി


കണ്ണൂർ: കണ്ണൂർ-ആലപ്പുഴ (16308) എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകൾ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽവെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്.

രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പിന്നീട് 6.43 ഓടെയാണ് സർവീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കിയാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക