Kannur
കിണറ്റിൽ വീണ സ്കൂൾ വിദ്യാർഥിയെ രക്ഷപ്പെടുത്തി
9 Jan 20241 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് : ടൗണിലെ സബ് രജിസ്ട്രാർ ഓഫീസിനു പിറകിലെ വ്യക്തിയുടെ കെട്ടിടത്തോട് ചേർന്നുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ 14-കാരനായ വിദ്യാർഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിക്ക് താലൂക്ക് ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകി. അപകടം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം നടത്താനായി. കിണറിന് 30 അടിയിലേറേ താഴ്ചയുണ്ട്.





