Kannur
പ്രണയപ്പക ; വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിച്ചു
24 Jan 20241 മിനിറ്റ് വായന
നീലേശ്വരം ബങ്കളത്തെ റബനീഷാണ്(22)അറസ്റ്റിലായത്.
പിലാത്തറ അറത്തിപ്പറമ്പിലെ സി.കെ.മധു(47) സി.കെ.സജിത്ത്(34) ഭാര്യ അഞ്ജന(19) എന്നിവരെയാണ് അഞ്ജനയുടെ മുന്‍കാമുകനെന്ന് പറയപ്പെടുന്ന റബനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം. സി.കെ.സജിത്തിന്റെ പിതാവിന്റെ സഹോദരനാണ് മധു.
മൂന്നുമാസം മുമ്പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയതത്.
റബനീഷ് അഞ്ജനയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാമുകിയെ തേടിയെത്തി വീട്ടില്‍ ബഹളംവെച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ അക്രമാസക്തനായത്.





