Kannur
രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പം മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്ര തിരുമുറ്റത്തെത്തി
10 Jan 20241 മിനിറ്റ് വായന
പെരുങ്കളിയാട്ടത്തിന് തമ്പുരാട്ടിയുടെ തോറ്റത്തിനൊപ്പം ക്ഷേത്രം വലംവയ്ക്കുന്ന മംഗലകുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം പന്തല്‍ മംഗലം നടത്തേണ്ടതില്ലെന്നാണ് വിശ്വാസം, അച്ഛന്റെയോ അമ്മാവന്മാരുടേയോ തോളിലേറിയാണ് പെണ്‍കുട്ടികള്‍ പള്ളിയറയെ വലംവച്ചത്.
വെറ്റില കരിച്ച് കണ്‍മഷിയെഴുതി, കുങ്കുമം അണിഞ്ഞ നെറ്റിയില്‍ പലതരം കുറികള്‍ വരച്ച് മുല്ലപ്പൂചൂടി കുഞ്ഞിമുണ്ടും ധരിച്ച് ഇടത്താലിയും ഇളക്കത്താലിയും അണിഞ്ഞാണ് മംഗലകുഞ്ഞുങ്ങള്‍ അരങ്ങിലെത്തിയത്.ഭഗവതിയുടെ തോറ്റത്തോടും ദേവനര്‍ത്തകരോടുമൊപ്പം വാല്യക്കാരുടെ തോളിലേറിയ മംഗലകുഞ്ഞുങ്ങള്‍ ക്ഷേത്രത്തെ വലംവച്ചു.





