Kannur
'സുരേഷ് ഗോപി കളിക്കേണ്ട, പിണറായിയുടെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്'; കണ്ണൂരിൽ എസ്ഐയോട് കയർത്ത് എംഎൽഎ
4 Jan 20241 മിനിറ്റ് വായന
പൊലീസിന്റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി. കേസെടുക്കാന്‍ വേണ്ടി തന്നോട് പൊലീസ് ചോദിച്ചെന്ന് ആരോപിച്ച എം വിജിൻ എംഎൽഎ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും വിമര്‍ശിച്ചു. നഴ്സുമാർ കളക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പേര് ചോദിച്ചതും എംഎല്‍എയെ ചൊടിപ്പിച്ചു.





