Kannur
സ്വർണ്ണ കടത്ത്: ഇന്നോവയിലെത്തിയ സംഘം യുവതിയെയും മകനെയും ആക്രമിച്ചു
4 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ 41 കാരിയും മകനും താമസിക്കുന്ന കൂത്തുപറമ്പ് നിർമ്മലഗിരിയിലെ സ്വകാര്യ ലോഡ്ജിലെത്തിയ സംഘം വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വിദേശത്ത് നിന്നും സ്വർണ്ണം കടത്തുന്ന സംഘമാണ് യുവതിയെ തേടി എത്തി അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊർജിതമാക്കി.





