Kannur
ഗവര്‍ണറെ 'പാപ്പാഞ്ഞി' ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകർക്കെതിരെ കേസ്.
1 Jan 20241 മിനിറ്റ് വായന
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പുതുവര്‍ഷത്തലേന്ന് പയ്യാമ്ബലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചതിനാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ കെ അനുശ്രീ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ച് നേതാക്കള്‍ക്കെതിരെയാണ് കേസ്. 20 പ്രവര്‍ത്തകരെയും കേസില്‍ പ്രതിചേര്‍ത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്ബലം ബീച്ചില്‍ കത്തിക്കാനായി എസ്‌എഫ്‌ഐ ഒരുക്കിയത്. ബീച്ചില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുമ്ബോഴായിരുന്നു എസ്‌എഫ്‌ഐയുടെ പ്രതിഷേധ പ്രകടനം. കോലം കത്തിക്കല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ്. ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തിവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോലം കത്തിക്കല്‍. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ തീര്‍ത്ത കോലമാണ് ബീച്ചില്‍ എസ്‌എഫ്‌ഐയുടെ പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്നാണ് ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ ഉന്നയിക്കുന്ന ആരോപണം. സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധിക്കുന്നത്.





