Kannur
HomeNews

'വ്യക്തിപരമായി എതിര്‍പ്പില്ല'; കലോത്സവ ജേതാക്കളായ കണ്ണൂരിനെ അഭിനന്ദിച്ച്‌ ഗവര്‍ണർ.

9 Jan 20241 മിനിറ്റ് വായന
'വ്യക്തിപരമായി എതിര്‍പ്പില്ല'; കലോത്സവ ജേതാക്കളായ കണ്ണൂരിനെ അഭിനന്ദിച്ച്‌ ഗവര്‍ണർ.

കണ്ണൂർ : 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പുയര്‍ത്തിയ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കണ്ണൂരിനോട് വ്യക്തിപരമായി ഒരെതിര്‍പ്പുമില്ല. പഴയ ചില സാഹചര്യങ്ങളോടുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വളരെ മോശം കാലഘട്ടമുണ്ടായിരുന്നു കണ്ണൂരിന്. നിരപരാധികളായ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രശസ്ത നോവലിസ്റ്റ് എഴുതുകയുണ്ടായി, സ്വന്തം പറമ്ബില്‍ നിന്ന് തേങ്ങ പറിക്കണമെങ്കില്‍ വരെ പാര്‍ട്ടിയുടെ അനുവാദം വേണമെന്ന്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയതുകൊണ്ടാണ് കണ്ണൂരിലെ ജനതയെ കുറിച്ച്‌ സഹതാപം തോന്നിയത്. ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക