Kannur
ബസിന്റെ മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കി
3 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം : ബസിന്റെ മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കി. ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ (24 )നാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകിയിട്ട് 5 :30 ഓടെ ദേശീയ പാതയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുൻ വശത്തായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ആദിത്യൻ തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയറിനടിയിലെക്ക് ചാടുകയായിരുന്നു ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു.





