Kannur
വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കണ്ണൂർ കോർപറേഷൻ
3 Jan 20241 മിനിറ്റ് വായന
മൂന്ന് വർഷത്തേക്ക് അനുവദിച്ച
ലൈസൻസ് പുതുക്കാൻ 2021 ഒക്ടോബറിലാണ് ഐആർപി സി സെക്രട്ടറി അപേക്ഷ നൽകിയത്. മൂന്ന് വർഷം കഴിഞ്ഞ് 2024 ജനുവരി ഒന്നിൻ്റെ കൗൺസിലിലാണ് അപേക്ഷ പരിഗണിച്ചത്. അതേ കെട്ടിടത്തിലെ കോർപറേഷൻ പകൽ വിശ്രമകേന്ദ്രത്തിന് സൗകര്യം വർധിപ്പിക്കാനാണ് പകൽ വിജ്ഞാനകേന്ദ്രത്തിന്റെ ലൈസൻസ് പുതുക്കാത്തതെന്നാണ് മേയർ ടി ഒ മോഹനൻ പറഞ്ഞത്.
കോർപറേഷൻ സ്ഥാപനത്തിൽ കൂടുതൽ പേർ വരുന്നുവെന്ന തെറ്റായ കണക്ക് അവതരിപ്പിച്ച് പകൽ വിജ്ഞാനകേന്ദ്രം പൂട്ടാനുള്ള സങ്കുചിത നിലപാടാണെന്ന് എൽഡിഎഫ് കൗൺസിലർ എൻ സുകന്യ പറഞ്ഞു. കരട് മാസ്‌റ്റർ പ്ലാൻ സംബന്ധിച്ച കൗൺസിലർമാർക്കു പോലും വ്യക്തതയില്ലെന്ന് എൽഡി എഫ് കൗൺസിലർമാർ ആരോപിച്ചു.
മാസ്റ്റർ പ്ലാൻ സംബന്ധി ച്ച് 1819 പരാതികളാണ് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 84 റോഡുകൾ ഒഴിവാക്കുകയും 90റോഡുകളുടെ വീതി കുറയ്ക്കുകയും ചെയ്‌തു. ഭേദഗതി വരുത്തിയ മാസ്‌റ്റർ പ്ലാൻ്റിൻ്റെ പകർപ്പ് കൗൺസിലർമാർക്ക് വിതരണം ചെയ്യാത്തതിലും വൻ പ്രതിഷേധമുണ്ടായി.





