Kannur
കലോത്സവ വിജയം; കണ്ണൂരിന് കരുത്തേകി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
8 Jan 20241 മിനിറ്റ് വായന
എച്ച്എസ്എസ് വിഭാഗത്തിൽ 12 ജനങ്ങളിൽ 46 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 9 ഇനങ്ങളിൽ 57 പ്രതിഭകളാണ് മത്സരരംഗത്ത് മാറ്റുരച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ വട്ടപ്പാട്ട്, ദഫ് മുട്ട്, ചവിട്ടുനാടകം അറബി സംഘഗാനം, ഉർദു സംഘഗാനം, തിരുവാതിര ,ഉപന്യാസം മലയാളം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളും എച്ച്എസ്എസ് വിഭാഗത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട് ,ചവിട്ടുനാടകം
സംസ്കൃതം പദ്യം, അക്ഷര ശ്ലോകം ,മോണോ ആക്ട് ,ട്രിപ്പിൾ ജാസ് ഉറുദു, കവിതാരചന, അറബിക് ഉപന്യാസം,
സംസ്കൃതം കഥാരചന,സംസ്കൃതം പദ്യം ചൊല്ലൽ, മിമിക്രി എന്നീ ഇനങ്ങളും ആണ് ഉത്സവത്തിൽ മത്സരിച്ചത്.
മികച്ച പ്രകടനം നടത്തിയ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്ക്കൂൾ പഠനത്തിലും, കലയിലും, കായിക ഇനങ്ങളിലും അടക്കം ഓൾറൗണ്ട് മികവ് പുലർത്തി സംസ്ഥാനത്തിനു തന്നെ മാതൃകയാവുകയാണ്.





