Kannur
HomeNews

ജേഴ്സി പ്രകാശനം ചെയ്തു

5 Jan 20241 മിനിറ്റ് വായന
ജേഴ്സി പ്രകാശനം ചെയ്തു

പയ്യന്നൂർ : കേരളത്തിലെ ഏറ്റവും വലിയ ഭാഷാധ്യാപക സംഘടനായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ഫെബ്രവരി 14 മുതൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കണ്ണൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന അധ്യാപകരുടെ ജില്ലാതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന പയ്യന്നൂർ സബ്ജില്ല ടീമിന്റെ ജെഴ്സി പ്രകാശന കർമ്മം പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് അംഗം ഷജീർ ഇഖ്ബാൽ നിർവഹിച്ചു.



ടീം ക്യാപ്റ്റൻ വി.വി. അബൂബക്കർ മാസ്റ്റർ ഏറ്റുവാങ്ങി. സബ് ജില്ല പ്രസിഡണ്ട് എം.ടി.പി. ബഷീർ അഹ്‌മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.പി.കുഞ്ഞബ്ദുല്ല മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.



കെ.നജീബ് ഹാജി പെരുമ്പ മുഖ്യാതിഥി ആയിരുന്നു. പെരിങ്ങോം ഹാരിസ്, സി. അബ്ദുൽ ഹമീദ്, എം.പി.അബ്ദുൽ ജലീൽ , പി. സൗദത്ത്, എം.നൗഫീഖ് അലി, ഷിജാസ് ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. കെ.സി. ഫാറൂഖ് സ്വാഗതവും ടി.കെ. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക