Kannur
HomeNews

കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ്: അഞ്ച് ജില്ലകളിൽ പരിശോധനയുമായി ഇ.ഡി

29 Jan 20241 മിനിറ്റ് വായന
കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ്: അഞ്ച് ജില്ലകളിൽ പരിശോധനയുമായി ഇ.ഡി


കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ളസ്ഥലങ്ങളിലാണ്ഒരേസമയംപരിശോധന നടത്തുന്നത്.കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാ‍ഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽപരിശോധന. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച്അന്വേഷണം നടത്തുന്നുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക