Kannur
തെങ്ങിൽ നിന്ന് വീണ് ചെത്ത് തൊഴിലാളി മരിച്ചു
17 Jan 20241 മിനിറ്റ് വായന
പഴയങ്ങാടി മാട്ടൂലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയും കിണറിന്റെ ആൾമറയിൽ തല ഇടിക്കുകയുമായിരുന്നു. നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പരേതരായ പി.സി. കണ്ണന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സജിത (മുക്കുന്ന്)
മക്കൾ : ആദർശ (ആയൂർ വേദ ഡോക്ടർ പാലക്കാട് ) അഭിനന്ദ് .
സഹോദരങ്ങൾ: സത്യൻ, ഗീത, പ്രമീള, സുനന്ദ, രഞ്ജിത്ത് .





