Kerala
നടു റോഡിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്; ഗുരുതരം
30 Mar 20241 മിനിറ്റ് വായന
കൊച്ചി: തൃപ്പൂണിത്തുറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. കണ്ണൻകുളങ്ങരയിലാണ് സംഭവം. ആക്രമണത്തിൽ ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റ്. ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ധന്യയുടെ ഭർത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഡിൽ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.





