Kannur
HomeNews

കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, അറസ്റ്റ് ചെയ്ത് നീക്കുന്നു

12 Jan 20241 മിനിറ്റ് വായന
കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, അറസ്റ്റ് ചെയ്ത് നീക്കുന്നു


കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം. കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുകയാണ്. പ്രവർത്തകരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക