ചന്തേര: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് 19 കാരിയെ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും ബേക്കലിലും കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ കേസ്. തൃക്കരിപ്പൂർ തടിയൻ ക്കൊവ്വലിന് സമീപത്തെ 19 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം ഉപ്പള സ്വദേശിയായ നവാസിനെ (24) തിരെ ചന്തേര പോലീസ് കേസെടുത്തത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കഴിഞ്ഞ വർഷം ജൂലായ് 23 ന് മൂന്നാറിൽ വെച്ചും രണ്ട് മാസത്തിന് ശേഷം ബേക്കൽ പളളിക്കരയിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.കേസെടുത്ത പോലീസ് സംഭവം നടന്നത് ബേക്കൽ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ബേക്കൽ പോലീസിന് കൈമാറി