Kannur
ബസില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ മർദ്ദിച്ച ജീവനക്കാർക്കെതിരെ കേസ്
5 Jan 20241 മിനിറ്റ് വായന
പയ്യന്നൂര്‍:(www.payangadilive.in) യാത്രക്കിടെ സ്വകാര്യബസില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് ചോദ്യം ചെയ്ത യാത്രക്കാരനായ അഭിഭാഷകനെ മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി.വി.മധുവിന്റെ പരാതിയിലാണ് കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൽപക ബസിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഡിസമ്പർ 30ന് രാത്രി ഏഴരയോടെ ഏഴിലോടിനും എടാട്ട് കോളേജ് സ്‌റ്റോപ്പിനുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. സ്വകാര്യ ബസില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ യാത്രക്കാരനായ പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ ജീവനക്കാരായ മൂന്നുപേരും ചേര്‍ന്ന് ചീത്ത വിളിച്ചും കൈ പിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചതായും മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് തനിക്ക് മാനഹാനിയും മരണഭയവുമുണ്ടാക്കിയെന്നുമാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി





