Kannur
സമസ്തയുടെ പേരില്‍ വ്യാജപിരിവ്, കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു
2 Jan 20241 മിനിറ്റ് വായന
കഴിഞ്ഞ ശനിയാഴ്ച്ച കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലിലായിരുന്നു സമസ്തയുടെ നൂറാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം നടന്നത്.
പരിപാടിയുടെ വിജയത്തിനായി ഫണ്ട് കണ്ടെത്താന്‍ നൂറുരൂപ ചാലഞ്ചായി സംഭാവന പിരിക്കാന്‍ സമസ്ത ആഹ്വാനം നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ടു വലിയ തോതില്‍ പ്രചരണം നടന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഇതുകാരണം നൂറുരൂപ ചാലഞ്ചില്‍ പങ്കാളികളായി.
എന്നാല്‍ നസീര്‍ തന്ത്രപൂര്‍വ്വം ഇതേ ചാലഞ്ചിന്റെ അറിയിപ്പില്‍ മറ്റൊരു അൗക്കണ്ട് നമ്പര്‍ കൂടി ചേര്‍ത്ത് പരസ്യപ്പെടുത്തി സോഷ്യല്‍മീഡിയയിലൂടെ പണപിരിവ് നടത്തുകയായിരുന്നു. ഇതു സമസ്ത നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യം കാസര്‍കോട് മേല്‍പറമ്പ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മേല്‍പറമ്പ സി. ഐ ഉത്തംദാസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ ഏച്ചൂര്‍ സ്വദേശിയായ നസീറാണെന്ന് മനസിലായത്.
ഇതോടെ കേസ് ചക്കരക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. തട്ടിപ്പിനെ കുറിച്ചു അന്വേഷണമാരംഭിച്ചതായി ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കോടേരി അറിയിച്ചു.





