Kannur
HomeNews

അമ്മായി അമ്മക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

12 Jan 20241 മിനിറ്റ് വായന
അമ്മായി അമ്മക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്


പയ്യന്നൂര്‍: കുടുംബ പ്രശ്നം, വീട്ടിൽ അതിക്രമിച്ച് കയറി അമ്മായി അമ്മയെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത മരുമകൾക്കും സുഹൃത്തിനുമെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
പുഞ്ചക്കാട്താമസിക്കുന്ന കെ.ജ്യോതിയുടെ പരാതിയിലാണ് മകന്റെ ഭാര്യ കൊല്ലം സ്വദേശിനി ആഗ്നസ്, സുഹൃത്ത് സുരഭി നഗറിലെ ബിന്ദ്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടമ്മ താമസിക്കുന്ന വീടിനകത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മകന്റെ ഭാര്യയും സുഹൃത്തും ചീത്ത വിളിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് മുട്ടുകാലുകൊണ്ട് നടുവിന് ഇടിച്ചും ചെവിക്ക് അടിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അതിക്രമത്തില്‍ 15,000 രൂപയുടെ നാശ നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. മകനും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ വീട്ടമ്മപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക