Kannur
വീട്ടിലെ സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്
16 Jan 20241 മിനിറ്റ് വായന
കാട്ടുപന്നിയെ പിടികൂടാൻ വേണ്ടി കെട്ടിയ പന്നിപ്പടക്കം താഴെ വീണ് പൊട്ടിയതാണെന്നായിരുന്നു സുഭാഷ് ആദ്യം മൊഴി നല്‍കിയിരുന്നത്. എക്സ്പ്ലോസീവ് ആക്‌ട് മൂന്നും അഞ്ചും വകുപ്പുകള്‍ പ്രകാരം സ്ഫോടക വസ്തുനിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരേ ഇരിട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എസ്‌ഐ വിപിനാണ് അന്വേഷണ ചുമതല. പരിക്കേറ്റ് സുഭാഷിനെയും ഭാര്യയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഭാഷിന്‍റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.





