Kannur
ഓപ്പറേഷന്‍ ഡി ഹണ്ട് ; കണ്ണൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
29 Jan 20241 മിനിറ്റ് വായന
5.25 ഗ്രാം കഞ്ചാവും 1.56 ഗ്രാം എം.ഡി.എം.എയും മറ്റ് ലഹരി വസ്തുക്കളുമാണ് പോലീസ് പിടികൂടിയത. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശാനുസരണം സ്റ്റേഷന്‍ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്റ്റേഷന്‍ പരിധികളില്‍ പരിശോധന നടത്തിയത് .
ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനകള്‍ തുടരുമെന്നും എല്ലാ സ്റ്റേഷന്‍ പരിധികളിലും ലഹരിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ അറിയിച്ചു





