Kannur
HomeNews

പണംവെച്ചു ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ പോലീസ് പിടികൂടി

22 Jan 20241 മിനിറ്റ് വായന
പണംവെച്ചു ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ പോലീസ് പിടികൂടി


പയ്യന്നൂര്‍: ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പുഞ്ചക്കാട് ടര്‍ഫ് കോര്‍ട്ടിന് സമീപത്ത്  പണംവെച്ചു ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ പോലീസ് പിടികൂടി.

പുഞ്ചക്കാട്ടെ കെ.വിജീഷ്(38), കെ.മനോജ്(48), ഇ.എല്‍.സന്തോഷ്‌കുമാര്‍(45), ഏഴിമലയിലെ എം.ജോയി(54) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും പിടികൂടിയത്.
കളിസ്ഥലത്ത്നിന്നും ചീട്ടുകളും 2,600 രൂപയും പോലീസ് പിടിച്ചെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക