Kannur
HomeNews

കണ്ണൂരിൽ രണ്ടു കിലോയിൽ അതികം കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

22 Jan 20241 മിനിറ്റ് വായന
കണ്ണൂരിൽ രണ്ടു കിലോയിൽ അതികം കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ


കണ്ണൂർ : കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് 2 കിലോ 200 ഗ്രാം കഞ്ചാവാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്‌ക്വാർഡ് സി ഐ സി ഷാബുവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
ബംഗാൾ സ്വദേശി റോബിയൂൾ ഗാൻ ആൺ അറസ്റ്റിൽ ആയത്.

ട്രെയിൻ ഇറങ്ങി വന്ന പ്രതിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ്  എക്സൈസ് സ്ക്വാഡ് പരിശോധിച്ചത്.

ബാഗിൽ സൂക്ഷിച്ച നിലയിൽ ആണ്കഞ്ചാവ് ഉണ്ടായിരുന്നത്.
2 കിലോ 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്ന്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബു പറഞ്ഞു.

ഈ റോബിയൂൾ ഗാൻ ധർമശാലയിലാണ് വാടകയ്ക്ക് താമസിക്കുന്നത് . കോൺഗ്രീറ്റ് തൊഴിലാളി ആണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് . ഇടക്കിടെ നാട്ടിൽ പോയി വരുന്ന ഇയാൽ കഞ്ചാവ് കടത്തിലെ പ്രധാന കണ്ണിയാണ് എന്ന ഒരു സംശയമാണ് ഇപ്പൊൾ എക്സൈസിന് ഉള്ളത്.
ഒറീസയിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമൊക്കെയാണ് ഇയ്യാൾ കഞ്ചാവ് മൊത്തമായി വാങ്ങുന്നത് എന്നാണ് നിഗമനം . കണ്ണൂരിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കായി സബ് ഏജൻ്റ്മാർക്ക് കൈമാറുകയാണ് പതിവെന്നാണ് സംശയിക്കുന്നത് .ഈ കഞ്ചാവ് കടത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന സംശയത്തിൽ അന്വേഷണവും വ്യാപിപ്പിച്ചിട്ടുണ്ട് .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക