Kannur
'7 കിലോ മീറ്റർ, രാത്രി 11 മുതൽ ഓടാൻ തയ്യാറാണോ? 10,000 രൂപ സമ്മാനം'; കണ്ണൂരിലെ മിഡ് നൈറ്റ് റൺ അടുത്ത മൂന്നിന്
19 Jan 20242 മിനിറ്റ് വായന
അഞ്ചു പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാരത്തോണിന് പങ്കെടുക്കേണ്ടത്. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെഡലും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാമത് എത്തുന്നവര്‍ക്ക് 5000 രൂപയും മൂന്നാമത് 2500 രൂപയും സമ്മാനമായി ലഭിക്കും. പകല്‍ സമയങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി മാരത്തോണുകള്‍ സംഘടിപ്പിക്കുണ്ടെങ്കിലും രാത്രി ഇത്ര വിപുലമായ രീതിയില്‍ വ്യത്യസ്തമായ മാരത്തോണിനാണ് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള ടീം, പുരുഷന്‍മാര്‍ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ ടീം എന്നീ വിഭാഗങ്ങളിലാണ് മുന്‍ വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ യൂണിഫോം സര്‍വീസില്‍ ഉള്ളവരുടെ ടീമിനും, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടീമിനും, മുതിര്‍ന്ന പൗരന്‍മാരുടെ ടീമിനും പ്രത്യേകമായി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിഭാഗത്തിലും പ്രത്യേകം സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദിവ്യ അറിയിച്ചു.
മിഡ്‌നൈറ്റ് റണ്ണിന്റെ രജിസ്‌ട്രേഷന്‍ ജില്ലയിലെ കാനറ ബാങ്കിന്റെ 62 ബ്രാഞ്ചുകളിലും റീജിയണല്‍ ഓഫീസിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിലും ചെയ്യാം. https://www.wearekannur.org എന്ന ലിങ്കിലൂടെയും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497-2706336, 2960336, 9447524545.





