Kannur
വീട്ടുകാരറിയാതെ വീടുവിട്ട പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍കുട്ടികളെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി; വീടുവിട്ടത് പണം സമ്പാദിക്കാൻ
17 Jan 20241 മിനിറ്റ് വായന
നാട്ടിലെത്തിച്ച പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, അന്വേഷണത്തില്‍ അഞ്ച് പെണ്‍കുട്ടികളും പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ആറുമണിക്കുള്ള ട്രെയിനില്‍ കയറി ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ച തോടെയാണ് റെയില്‍വെ പൊലീസിൻ്റെ സഹായം തേടിയത്.
തുടര്‍ന്നാണ് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടികളെ കണ്ടെത്തി നാട്ടിലെത്തിച്ചത്.





