പുന്നാട് പേപ്പട്ടി അക്രമം;കടിയേറ്റ 5 പേർ ചികിത്സതേടി ആശുപത്രിയിൽ

ഇരിട്ടി: പുന്നാട് ടൗണിന് സമീപമുണ്ടായ പേപ്പട്ടിയുടെ ക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പുന്നാട് സ്വദേശികളായ പുതിയപുരയിൽ ബാബു, പുല്ലാഞ്ഞാൽ ഹൌസിൽ കെ. ജയദേവൻ, കിളിയങ്ങാട് ഹൌസിൽ സുരേന്ദ്രൻ, വട്ടക്കയം സ്വദേശി ധന്യ നിവാസിൽ പ്രഭാകരൻ, മട്ടന്നൂർ കോളേജ് റോഡിൽ വിശ്വാസ് ഭവനിൽ സഫീർ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 7 .30 തോടെ ആയിരുന്നു സംഭവം. ബാബു പ്രഭാകരൻ എന്നിവരെ ടൗണിനു സമീപം വെച്ചും ജയദേവൻ സുരേന്ദ്രൻ എന്നിവരെ കുഴുമ്പിൽ അമ്പലം റോഡിനു സമീപം വെച്ചുമാണ് പട്ടി ആക്രമിച്ചത്. ഇതിൽ സുരേന്ദ്രനെ വീട്ടിലെ കോഴിക്കൂടിൽ കോഴിയെ നോക്കുവാൻ പോയപ്പോൾ പട്ടി ആക്രമിക്കുകയായിരുന്നു. മട്ടന്നൂർ സ്വദേശി സഫീർ പുന്നാട് ടർഫിൽ രാവിലെ കളിക്കാനായി എത്തിയപ്പോൾ പട്ടി ആക്രമിക്കുകയായിരുന്നു.





