Kannur
HomeNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരുലക്ഷം കടന്നു; ഡിസംബറില്‍ യാത്ര ചെയ്തത് 1,05,423 പേര്‍

28 Jan 20241 മിനിറ്റ് വായന
കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരുലക്ഷം കടന്നു; ഡിസംബറില്‍ യാത്ര ചെയ്തത് 1,05,423 പേര്‍

കണ്ണൂർ വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും ഒരുലക്ഷം കടന്നു. ഡിസംബറില്‍ 1,05,423 പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.

മേയില്‍ ഗോ ഫസ്റ്റ് സർവീസുകള്‍ നിർത്തിയശേഷം ഓഗസ്റ്റില്‍ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. 1,01,357 യാത്രക്കാരാണ് ഓഗസ്റ്റിലുണ്ടായിരുന്നത്.

അന്താരാഷ്ട്ര യാത്രക്കാരുടെ കണക്കെടുത്താല്‍ ഡിസംബറില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ 14-ാം സ്ഥാനത്താണ് കണ്ണൂർ. 63,505 അന്താരാഷ്ട്ര യാത്രക്കാരും 41,918 ആഭ്യന്തര യാത്രക്കാരുമാണ് ഡിസംബറില്‍ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. നവംബറിലേതിനെക്കാള്‍ 8987 ആഭ്യന്തര യാത്രക്കാർ കൂടിയപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 2333 പേരുടെ കുറവുണ്ടായി.

വിമാനക്കമ്പനികളുടെ വേനല്‍ക്കാല ഷെഡ്യൂള്‍ അടുത്തമാസം പകുതിയോടെ തയ്യാറാകും. കണ്ണൂർ വിമാനത്താവളത്തില്‍ നിലവിലെ സർവീസുകള്‍തന്നെ തുടരുമെന്നാണ് വിവരം. മുൻപ് സർവീസുണ്ടായിരുന്ന ദമാം, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സർവീസുകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക