Kannur
HomeNews

പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്സിയെത്തി

12 Dec 20231 മിനിറ്റ് വായന
പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്സിയെത്തി


പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെ കേടായ വാട്ടർ ടാക്‌സിക്കു പകരം പുതിയ വാട്ടർ ടാക്സിയെത്തി. പറശ്ശിനിക്കടവിൽ കെടിഡിസിയുടെയും ജലഗതാഗത വകുപ്പിന്റെയും ബോട്ടുകൾ ഒട്ടേറെക്കാലമായി കേടായി കിടക്കുകയായിരുന്നു.

എറണാകുളത്തു നിന്നെത്തിച്ച വാട്ടർ ടാക്സി അഴീക്കൽ സിൽക്കിൽ ഇറക്കിയശേഷം വളപട്ടണം പുഴയിലൂടെ ഇന്നലെ ഉച്ചയോടെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ബോട്ട് ജെട്ടിയിൽ എത്തിച്ചു.

ഇന്നലെ മുതൽ ടൂറിസ്‌റ്റുകൾക്കായി ബോട്ട് സർവീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇവിടെ ജലഗതാഗത വകുപ്പിനു കീഴിലുണ്ടായിരുന്ന വാട്ടർ ടാക്സി എൻജിൻ തകരാറിനെതുടർന്ന് ഒരു മാസത്തിലധികമായി ഓടാതെ കിടക്കുകയറിയിരുന്നു. തകരാറിലായ എൻജിന്റെ ഭാഗങ്ങൾ വിദേശത്തു നിന്ന് എത്തിക്കേണ്ടവയായതിനാൽ ഇതെന്ന് ഓടാൻ സാധിക്കുമെന്നു പറയാനാകാത്ത അവസ്‌ഥയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക