Kannur
വിജയാരവവും ഭിന്നശേഷി വാരാചരണവും നടത്തി
7 Dec 20231 മിനിറ്റ് വായന
| പാലക്കോട് ജി എം എൽ പി , ജി യു പി സ്കൂളുകളുടെ വിജയാരവം പരിപാടി വാർഡ് മെമ്പർ കെ.സി. ഖാദർ ഉദ്ഘാടനം ചെയ്യുന്നു |
പാലക്കോട് :(www.payangadilive.in) ജി.എം.എൽ.പി , ജി.യു.പി.സ്കൂളുകളുടെ ആഭിമുഖ്യത്തിൽ വിവിധ സബ് ജില്ല മേളകളിൽ പങ്കെടുത്ത് ഗ്രേഡ് നേടിയവർക്കുള്ള അനുമോദന പരിപാടി വിജയാരവവും ഭിന്നശേഷി വാരാചാണവും നടത്തി. പാലക്കോട് പ്രവാസി കൂട്ടായ്മയും എം എസ് എഫും ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ശാഖാ ലീഗ് പ്രസിഡണ്ട് കെ.സി. മുഹമ്മദ് അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.സി. ഖാദർ ഉദ്ഘാടനം ചെയ്തു.
അറബിക് കോംപ്ലക്സ് സെക്രട്ടറി വി.പി.കുഞ്ഞബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷിക്കാർക്കുള്ള ഉപഹാരം പി.ടി.എ.പ്രസിഡണ്ട് ടി.പി. മുസ്തഫ ഹാജി വിതരണം ചെയ്തു. കലോത്സവ ജേതാക്കൾക്കുള്ള ഉപഹാരം എം.ഇസ്മായിൽ അബുദാബി വിതരണം ചെയ്തു.
കായിക മേള വിജയികൾക്കുള്ള ഉപഹാരം ഇസ്ഹാഖ് കണ്ടത്തിൽ വിതരണം ചെയ്തു. ശാസ്ത്ര മേള ജേതാക്കൾക്കുള്ള ഉപഹാരം സി.കെ. സലാം ഹാജി വിതരണം ചെയ്തു. പ്രധാനധ്യാപകരായ എം. പ്രതീപ് കുമാർ , ബി.പി. ബീന എന്നിവർ അനുമോദന പ്രസംഗം നടത്തി. എ.അസ്കർ കെ.സി. സലാം ഹാജി,കെ.സി.അഷ്റഫ് ഗ്രാന്റ്, കെ.പി. സലാം, എം.പി. മുഹമ്മദ്, എം.പി. നൗഫൽ, എം.ടി.പി. അംറാസ് തുടങ്ങിയർ ആശംസകൾ അർപ്പിച്ചു. കെ.സി. ഫാറൂഖ് സ്വാഗതവും കെ.പി.സൈഫുള്ള നന്ദിയും പറഞ്ഞു.





