Kannur
HomeNews

കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി

26 Dec 20231 മിനിറ്റ് വായന
കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി


തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.

തളിപ്പറമ്പ് സബ്ലൈ ഓഫീസര്‍ അനില്‍കുമാറിനെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റിത്തരാമെന്ന് പറഞ്ഞ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക