Kannur
HomeNews

അപകടം യുവാവിന് പരിക്ക്

23 Dec 20231 മിനിറ്റ് വായന
അപകടം യുവാവിന് പരിക്ക്

 


തൃക്കരിപ്പൂര്‍: അമിതവേഗതയില്‍ വന്ന ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാങ്കോല്‍ കരിങ്കുഴിയിലെ പി.വി.മനോജ്(58)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം തൃക്കരിപ്പൂര്‍ മുനവര്‍നഗര്‍ പള്ളിക്ക് സമീപത്തുവെച്ചാണ് മനോജ് സഞ്ചരിച്ച ബൈക്കിൽ ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മനോജിന് ഗുരുതരമായി പരിക്കേറ്റു. പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക